പാലാവയൽ: സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ പാട്ടും വർത്തമാനവും എന്ന പരിപാടി സംഘടിപ്പിച്ചു.
പരപ്പ ബിആർസി ഷൈജു ബിരിക്കുളം കുട്ടികളുടെ ചിന്താശേഷിയും നിരീക്ഷണ പാടവവും വർധിപ്പിക്കാൻ ഉതകുന്ന വിവിധ സർഗാത്മക പ്രവർത്തനങ്ങൾ നാടൻ പാട്ടുകളിലൂടെയും കളികളിലൂടെയും അവതരിപ്പിച്ചു. മുഖ്യാധ്യാപിക സിനിറ്റ് കെ. ടോം, എസ്. കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.